ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിൽ കുളിക്കാംപാലത്തിനു സമീപം പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു. സമീപ വാസിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിച്ചതായാണ് പരാതി. കോടുകുളഞ്ഞി പാറച്ചന്തയ്ക്ക് സമീപമുള്ള പെൺകുട്ടിയെ ഗർഭിണിയായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2019 നവംബറിലും തുടർന്നും പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.