case

ചെങ്ങന്നൂർ:വൃദ്ധനായ പിതാവിനെ സംരക്ഷിക്കാത്തതിൽ മകനെതിരെ കേസ്. പാണ്ടനാട് കീഴ് വൻമിഴിയിൽ അമ്പാഴ തകിടി തെക്കേതിൽ രാഘവൻ (98) ആണ് മകൻ സംരക്ഷിക്കുന്നില്ലെന്ന് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. ആഹാരം, മരുന്ന്, വസ്ത്രം മറ്റ് അവശ്യ കാര്യങ്ങൾ ചെയ്തു കൊടുക്കാത്തതിനാലാണ് മകൻ സുഭാഷിനും മരുമകൾക്കുമെതിരെ പിതാവ് രാഘവൻ പരാതി നൽകിയത്. രാഘവന്റെ ഉടമസ്ഥതയിലാണ് വീട്. ഇതു സംബന്ധിച്ച് ചെങ്ങന്നൂർ പൊലീസ് കേസ് രജിസ്ട്രാർ ചെയ്ത് അന്വേഷണം ആരംഭിച്ചു.