bio-agri
സി.പി.ഐ നിരണം ലോക്കൽ കമ്മിറ്റിയുടെ ജൈവപച്ചക്കറിതോട്ടത്തിൽ ജില്ലാ സെക്രട്ടറി എ.പി ജയൻ മരച്ചീനി നട്ടുപിടിപ്പിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്നു

തിരുവല്ല: സി.പി.ഐ നിരണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് ജൈവപച്ചക്കറിതോട്ടം തുടങ്ങി. ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമലാ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ജി രതിഷ് കുമാർ,മണ്ഡലം സെക്രട്ടറി പ്രേംജിത് പരുമല,റോബി തോമസ്, കെ.സി രാമചന്ദ്രൻ,സമദ് വടക്കുംഭാഗം,ഷിജാ സമദ്, ജോബി,അജി ശാമുവേൽ,പൊന്നുമോൻ, ചാക്കോ, ആൻസി സജി എന്നിവർ സംസാരിച്ചു.