തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വയോജനങ്ങൾക്കായി പ്രത്യേക ഒ.പി.സൗകര്യം ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് സുരക്ഷിതമായ ചികിത്സാ സൗകര്യം ഒരുക്കാനാണ് ഇത്തരമൊരു സേവനം ആരംഭിച്ചതെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ഫാ.തോമസ് പരിയാരത്ത് അറിയിച്ചു.വയോജനങ്ങൾക്കായി പ്രത്യേക രജിസ്‌ട്രേഷൻ, സ്‌ക്രീനിംഗ് കൗണ്ടറുകൾ, പ്രത്യേകം സജ്ജീകരിച്ച വിശ്രമകേന്ദ്രവും സമയബന്ധിതമായി ഡോക്ടറെ കാണാനുള്ള അവസരം. ലാബ് റേഡിയോളജി പരിശോധനകളിലുള്ള മുൻഗണന എന്നിവയുണ്ടാകും.10 കിലോമീറ്റർ ചുറ്റളവിലുള്ള രോഗികൾക്ക് മരുന്ന് എത്തിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. ഫോൺ: 9048848803.