abc
വിശ്രമജീവിതം ആനന്ദകരമാക്കി സത്യൻ

വെള്ളകുളങ്ങര : ഡ്രാഗൺ ഫ്രൂട്ട് മുതൽ ചായ മൻസാര ചീര വരെയുള്ള വേറിട്ട പഴങ്ങളും ഒൗഷധ സസ്യങ്ങളുമായി വ്യത്യസ്തമായ കാഴ്ച കാണാം ഇൗ അഞ്ചു സെന്റിലെത്തിയാൽ. വെള്ളക്കുളങ്ങര കിടങ്ങിൽ സത്യന്റെ പറമ്പിലാണ് അപൂർവ ഇനം ഫലങ്ങളും ഒൗഷധ സസ്യങ്ങളും.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്പെഷ്യൽ ഗ്രേഡ് സബ് ഗ്രൂപ്പ് ഓഫീസറായി വിരമിച്ച സത്യന്റെ ജീവിതചര്യയായിട്ടുണ്ട് ഇവയുടെ പരിപാലനം.

അലങ്കാരച്ചെടിയും ഭക്ഷ്യവിളയുമായ ഡ്രാഗൺഫ്രൂട്ടാണ് പ്രധാന ആകർഷണം. പുറവുംഅകവും ചു മന്നത്, പുറം മഞ്ഞയും ഉള്ള് വെ ളുത്തതും, പുറവുംഅകവും ചുവ ന്നത് എന്നിങ്ങനെ മൂന്നിനത്തിലുണ്ട് ഡ്രാഗൺ ഫ്രൂട്ട്. കൽ തൂണും, കോൺക്രീറ്റ് തൂണും കുഴിച്ചിട്ട് 6 അടി ഉയരത്തിൽ മുകളിൽ sയർ വച്ചുകെട്ടി അതിലാണ് പടർത്തിയിരിക്കു ന്നത്. ഒരു കായ 400 മുതൽ 450 ഗ്രാം വരെയുണ്ടാകും. പഴങ്ങൾ വില്പന നടത്താറില്ല.വീട്ടിലെക്കുള്ള ആവശ്യം കഴിഞ്ഞ് സുഹൃത്തുക്കൾക്ക് നൽകും. മൊട്ട് വന്ന് 25 ദിവസത്തിനകം പൂവാകും. തുടർന്ന് 25-30 ദിവസത്തിനിടയിൽ പഴമാകും. .20 സെൻ്റിമീറ്റർ നീളമുള്ള കാ ണ്ഡഭാഗങ്ങൾ മുളപ്പിച്ചെടുത്താണ് തൈകൾ ഉത്പാദിപ്പിക്കുന്നത്.

കസ്തൂരി മഞ്ഞൾ, കരി മഞ്ഞൾ ,മിറക്കിൾ ഫ്രൂട്ട്, ഇന്ത്യൻ മൾബറി എന്നറിയപ്പെടുന്ന നോനി ഫ്രൂട്ട്, വെൽവറ്റ് ആപ്പിൾ, ആഫ്രി ക്കൻ പഴമായ അവക്കാഡോ, ചക്കര കൊല്ലി, പ്രത്യേകതരം നാരകം, ചായ മൻസാര ചീര, കരിയിഞ്ചി , കിരിയാത്ത്, ഞാറ, കച്ചോലം, കാട്ട് പാഷൻ ഫ്രൂട്ട് തുടങ്ങിയവയുമുണ്ട്.