photo
ധർണ്ണ

കൊടുമൺ : സർക്കാരിന്റെ സ്വർണ തട്ടിപ്പിനും ,കർഷകവഞ്ചനയ്ക്കുമെതിരായി കർഷക മോർച്ച അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ റവന്യൂടവറിന് മുൻപിൽ നടത്തിയ ധർണ കർഷകമോർച്ച സംസ്ഥാന വൈ.പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു.പ്രളയ ദുരിതാശ്വാസം 8000 കോടി പിരിച്ച സർക്കാർ കേവലം 1500 കോടി മാത്രം ചെലവാക്കിയതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും, കർഷകർക്ക് നല്കാനുള്ള പ്രളയ ദുരിതാശ്വാസം, റബർ സബ്സിഡി കുടിശിഖ, കർഷക പെൻഷൻ കുടിശിഖ,സംസ്ഥാന ഇൻഷുറൻസ് തുക എന്നിവ ഉടൻ നല്കണമെന്നും സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു. കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി അടൂർ മണ്ഡലം ട്രഷറാർ വേണുഗോപൽ,ഏരിയാ പ്രസിഡന്റ് ഗോപൻ മിത്രപുരം,മുനിസിപ്പൽ പ്രസിഡന്റ് ജിനു,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ മാങ്കൂട്ടം, ടി.ആർ രാമരാജൻ,വിക്രമൻപിള്ള എന്നിവർ സംസാരിച്ചു.