09-sob-soji-antony
സോജി ആന്റണി

തണ്ണിത്തോട്: തടിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പൂവത്തുങ്കൽ സോജി ആന്റണി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ പ്ലാന്റേഷൻ കോർപ്പറേഷന്റെ മേടപ്പാറ എസ്റ്റേറ്റിലെ സി.ഡിവിഷനിലാണ് സംഭവം. റബർ തോട്ടത്തിലെ തീർത്തുവെട്ട് നടക്കുന്ന സ്ഥലത്ത് നിന്ന് തടി കയറ്റിവന്ന ലോറി റോഡിന്റെ തിട്ട ഇടിഞ്ഞ് താണതിനെ തുടർന്ന് മറിയുകയായിരുന്നു. തടിവെട്ടുമായി ബന്ധപ്പെട്ട് ജോലിക്കെത്തിയതായിരുന്നു സോജി. ലോറി മറിയുമ്പോൾ ക്യാബിനിലിരുന്ന സോജി രക്ഷപ്പെടാനായി എടുത്തുചാടിയപ്പോൾ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് ലോറി ഉയർത്തി സോജിയെ രക്ഷപ്പെടുത്തി കോന്നി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിലാണ് മരിച്ചത്.. ലോറി ഡ്രൈവർ കണ്ണൻ, ക്ലീനർ മിഥുൻ എന്നിവരെ പരിക്കുകളോടെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.