ചെങ്ങന്നൂർ: പുലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് കൗൺസിൽ ഫണ്ട് വിനിയോഗിച്ച് നടത്തിയ നവീകരണത്തിലെ അഴിമതിയും അശാസ്ത്രീയതയും വിജിലൻസ് അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കണമന്നുളള ആവിശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്തംഗങ്ങളായ പി.സി.കരുണാകരൻ, ബാബു കല്ലൂത്ര,ജസി പോൾ എന്നിവർ പഞ്ചായത്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് ഇവർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.അരക്കോടി രൂപ വിനിയോഗിച്ചുളള നവീകരണത്തിൽ പകുതി തുകയുടെപ്പോലും നിർമ്മാണം നടന്നിട്ടില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.