ചെങ്ങന്നൂർ: ഭാരതരത്‌നം ഡോ.ബി ആർ അംബേദ്ക്കറുടെ മുംബെയിലെ സ്മാരക വസതിക്കു നേരെ നടന്ന ആക്രമണത്തിൽ കാവാരികുളം കണ്ഠൻ കുമാരൻമെമ്മോറിയൽ ട്രസ്റ്റ് പ്രതിഷേധിച്ചു.കുറ്റക്കാരായവരെ എത്രയും വേഗം പിടികൂടി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതോടൊപ്പം തകർക്കപ്പെട്ട സ്മാരകം പുതുക്കി പണിത് സംരക്ഷിക്കപ്പെടണമെന്നും ട്രസ്റ്റ് ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് ജനറൽ സെക്രട്ടറി സാജു ജോസഫ് കോട്ടയം എന്നിവർ ആവശ്യപ്പെട്ടു.