പത്തനംതിട്ട: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് കളക്ടറേറ്റിൽ 17ന് രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാറ്റിവച്ചു.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പാർട്ട് ടൈം സ്വീപ്പർമാരെ നിയമിക്കുന്നതിന് ജൂലൈ 10 മുതൽ വിവിധ തീയതികളിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.