പന്തളം:തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ,വായന പക്ഷാചാരണത്തിന്റെ ഭാഗമായി, ഐ.വി.ദാസ് അനുസ്മരണം നടന്നു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത്തല കോ-ഓർഡിനേറ്റർ പി.ജി.ഭരതരാജൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു.വൈ.വർഗീസ്, സൂസമ്മ ജോണ്,അഡ്വ. ബാബു സാമുവൽ, വി.ടി എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു.