ptr

അടൂർ: നിയന്ത്രണം വിട്ട ഇന്നോവാകാർ മുച്ചക്ര സ്ക്ട്ടറിൽ ഇടിച്ച് ലോട്ടറി വില്പനക്കാ രനായ അംഗ പരിമിതൻ മരിച്ചു. മുണ്ടപ്പള്ളി അമ്മുമ്മപാറ പുത്തൻവിള മേലേതിൽ പീറ്ററുടെയും പെണ്ണമ്മയുടെയും മകൻ ജോൺ പീറ്റർ (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് അടൂർ ഹൈസ്കൂൾ ജംഗ്ഷന് താഴെ അരമന പടിക്ക് സമീപ മായിരുന്നു അപകടം. അടൂർ ഹൈസ്കൂൾ ഭാഗത്ത് നി ന്ന് പന്തളം ഭാഗത്തേക്ക് പോയതായിരുന്നു കാർ. റോഡരികിൽ സ്കൂട്ടർ നിറുത്തിയിട്ട് അതിലിരു ന്ന് ലോട്ടറി കച്ചവടം നടത്തുക യായിരുന്നു ജോൺ പീറ്റർ ഉടൻ തന്നെ അടൂർ ജനറലാശുപത്രിയിൽ എത്തി ച്ചെങ്കിലും മരിച്ചു..

ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലേക്ക് കാർ മറിഞ്ഞു. സ്കൂട്ടർ പൂർണമായും തകർന്നു.