തിരുവല്ല: സ്ഥിരം ഓഫീസ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ.എസ്ആര്‍.ടി.സി ആവിഷ്‌കരിച്ച ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി തിരുവല്ല ഡിപ്പോയിലും തുടങ്ങി.സര്‍ക്കാര്‍,​ സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണ് പദ്ധതി. ഈ സര്‍വീസുകളില്‍ 5,10,15,20,25 ദിവസങ്ങളിലേക്കുള്ള പണം മൂന്‍കൂറായി അടച്ച് യാത്രാക്കാര്‍ഡ് ഉറപ്പാക്കാം.ഇതിനായി യാത്രക്കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ചീഫ് ഓഫീസില്‍ അറിയിച്ച് യാത്രാക്കാര്‍ഡ് ലഭ്യമാക്കും.നോണ്‍ സ്റ്റോപ്പ് ആയിട്ടയായിരിക്കും സര്‍വീസ്. രാവിലെയും െവകിട്ടും യാത്രക്കാരെ അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് കയറ്റുകയും ഇറക്കുകയും ചെയ്യും. അതേസമയം ബസ് ഓണ്‍ ഡിമാന്‍ഡുമായി ബന്ധപ്പെട്ട് ആരുംതന്നെ കെ.എസ്ആര്‍.ടി.സി ഡിപ്പോയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തിരുവല്ല-പത്തനംതിട്ട, തിരുവല്ല-കോട്ടയം,തിരുവല്ല -അടൂര്‍,തിരുവല്ല- ആലപ്പുഴ എന്നീ റൂട്ടുകളിലാണ് ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി പ്രകാരം സര്‍വീസ് നടത്തുന്നത്.