കലഞ്ഞൂർ : മൊട്ടപ്പാറ പുതിയ അങ്കണവാടി കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്ന സ്ഥലത്ത് സാമൂഹ്യവിരുദ്ധ ശല്യം. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി മദ്യപാനവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും പ്രദേശവാസികൾക്ക് തലവേദനയാകുന്നു. പ്രദേശവാസികളെ ശല്യം ചെയ്തതിനെ എതിർത്ത സർക്കാർ ഉദ്യോഗസ്ഥയായ യുവതിയെയും ഭർത്താവിനെയും സാമൂഹ്യ വിരുദ്ധർ മർദ്ദിക്കുകയുണ്ടായി. പ്രദേശത്ത് പൊലീസ് പെട്രോളിംഗ് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.