പന്തളം: സ്വർണക്കടത്ത് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ പരിപാടി ഡി.സി.സി സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ്, ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ .ജി സുരേന്ദ്രൻ, ഡി.സി.സി സെക്രട്ടറി കെ.എൻ അച്ചുതൻ,മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ,ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്,കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കിരൺ കുരമ്പാല,വാഹിദ്,പരിയാരത്ത് ഗോപിനാഥൻ നായർ,കൗൺസിലർമാരായ സുനിതാ വേണു,ആനി ജോൺ തുണ്ടിൽ ജി.അനിൽകുമാർ,എം.ജി രമണൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ ബിജു മങ്ങാരം തുടങ്ങിയവർ സംസാരിച്ചു.