ചെങ്ങന്നൂർ: ആലാ പുതകുഴി പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ മണ്ണുമാഫിയകൾ തമ്മിൽ ഏറ്റുമുട്ടി.ആലാ,ചെറിയനാട്,പുലിയൂർ ഭാഗങ്ങളിൽ രാത്രികാലങ്ങളിലെ ടിപ്പറുകളുടെ മത്സരഓട്ടവും മണ്ണുകടത്തും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ ഒരു സംഘം ജനവാസം കുറഞ്ഞ പൂതകുഴിപാലത്തിനു സമീപം രാത്രി രണ്ട് മണിയോടെ എതിർ വിഭാഗത്തിന്റെ ടിപ്പർ തടയുകയും സംഘർഷത്തിൽ ഏർപ്പെടുകയുമാണ് ഉണ്ടായത്.ടിപ്പറിൽ ഉണ്ടായിരുന്ന മണ്ണ് തിങ്കളാമുറ്റം സ്വദേശിനിയുടെ മതിലിനോട് ചേർത്ത് ഇറക്കുകയും മതിലിന്റെ ഒരുഭാഗം ഇടിയുകയും ചെയ്തിട്ടുണ്ട്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണ് മാഫിയകൾ സജീവമാണ്.