ചെങ്ങന്നൂർ: തിരുവല്ല മഞ്ഞാടി , മീന്തലക്കര,താനുവേലിൽ ശശികുമാറിന്റെ മകൻ പ്രമോദ് പി.എസ് (41) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 9.15ന് ചെങ്ങന്നൂർ ഐ.ടി ഐ ജംഗ്ഷന് സമീപമായിരുന്നു അപകടം. ചെങ്ങന്നൂരിലെ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന ടെമ്പോ ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രമേദിനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.