ചെങ്ങന്നൂർ: ചെറിയനാട് ഒൻപതാം വാർഡിൽ ഞാഞ്ഞുകാട് കോട്ടൂർ തെക്കേതിൽ ജഗനാഥപിള്ളയുടെ വീടും, സഹോദരി അംബുജാക്ഷി അമ്മയുടെ വീടും ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ തകർന്നു. തഹസിൽദാർ എസ് മോഹനൻ പിള്ളയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി വീട്ടുകാരെ തൊട്ടടുത്തുള്ള ഷെഡിലേക്ക് മാറ്റി പാർപ്പിച്ചു.