പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നടപ്പാക്കുന്ന ജീവാമൃതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗണേഷ്കുമാർ എം.എൽ.എ നിർവഹിച്ചു. സ്വന്തമായി കിണറോ മറ്റു കുടിവെള്ള സംവിധാനമോ ഇല്ലാത്ത വീടുകൾക്കാണ് വീടിന്റെ മേൽക്കൂരയിൽനിന്ന് മഴ വെള്ളം സംഭരിച്ചു വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിൽ നടപ്പിലാക്കുന്നത്. ആദ്യ ഘട്ടം തെരഞ്ഞെടുത്ത ജില്ലയിലെ 10 വീടുകൾക്കാണ് ഇ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.തുടർന്ന് പുതുതായി നിർമ്മിച്ചുനൽകുന്ന വീടുകളിലും ഇത്തരം മഴവെള്ള സംഭരണം ഉണ്ടാകുമെന്ന് ടീച്ചർ പറഞ്ഞു.