തിരുവല്ല: സ്വർണ്ണക്കള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തിരുവല്ല ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധയോഗം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.അജി തമ്പാൻ, ശ്രീജിത്ത് മുത്തൂർ, സജി എം.മാത്യു, ജിനു തൂമ്പുംകുഴി, തോമസ് വർഗീസ്, കെ.ജെ.മാത്യു, സെബാസ്റ്റ്യൻ കാടുവെട്ടൂർ, അനിൽ കെ.വർഗ്ഗീസ്, രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, രാജേഷ് മലയിൽ, എ.ജി.ജയദേവൻ, കുര്യൻ ജോർജ്, ശോഭ വിനു, ഹരി പാട്ടപ്പറമ്പിൽ, പ്രദീപ് കുമാർ, ഹരി പി.നായർ, ബിജു കാഞ്ഞിരുത്തുംമൂട്ടിൽ, അലികുഞ്ഞ്, ജസ്റ്റിൻ നൈനാൻ, അമീർഷാ, അജ്മൽ എന്നിവർ സംസാരിച്ചു.