ചെങ്ങന്നൂർ :കല്ലിശേരി ഉമയാറ്റുകരയിൽ പണിക്കശേരിൽ വീട്ടിൽ മണിയമ്മയ്ക്ക് എറണാകുളം സെന്റർ സേവിയാക് സെന്ർ വീട് നിർമ്മിച്ചു നൽകി.
വീടുപണി നടന്ന കാലയളവിൽ കുടുംബം മാറിത്താമസിച്ചതിന്റെ വീട്ടു വാടക എന്റെ കല്ലിശേരി വാട്ട്സാപ്പ് കൂട്ടായ്മ ചാരിറ്റിബിൾ സൊസൈറ്റി നൽകി.
താക്കോൽദാന ചടങ്ങിൽ സേവിയാക് സംഘം പ്രസിഡന്റ് റവ. പി ജെ ജോൺ, സെക്രട്ടറി ജെസി വർഗീസ്, റവ. ജോയ്കുട്ടി എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി സതീഷ് കെ ഒ.. ഗ്രാമ പഞ്ചായത്ത് മെമ്പർ മനു തെക്കേടത്തു ഷൈനി തോമസ് തുടങ്ങിയവർ സംസാരിച്ചു.. വീട് പണിത കോൺട്രാക്ടർ സുഭാഷിന് ജോർജ് ജോസ് ഉപഹാരം നൽകി.