10-shibu-rajan
വൈകല്യങ്ങളെ അതിജീവിച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ആർ.ധനീഷിനെ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അനുമോദിക്കുന്നു. പി.റ്റി.ഏബ്രഹാം, രേഷ്മ, ആർ.ബിജു, റിജോ ജോൺ ജോർജ്ജ്, സൂസമ്മ ഏബ്രഹാം എന്നിവർ സമീപം.

ചെങ്ങന്നൂർ: വൈകല്യങ്ങളെ അതിജീവിച്ച് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ആർ.ധനീഷിനെ കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. യോഗം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സൂസമ്മ ഏബ്രഹാം,റിജോ ജോൺ ജോർജ്ജ്, പി.ടിഏബ്രഹാം എന്നിവർ സംസാരിച്ചു. അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയും കാപ്പിമലയിൽ പുത്തൻവീട്ടിൽ രേഷ്മയുടെ മകനുമായ ധനീഷിനെ ചടങ്ങിൽ പൊന്നാടയണിയിക്കുകയും ഉപഹാരവും കാഷ് അവാർഡും മധുരപലഹാരങ്ങളും നൽകുകയും ചെയ്തു.