കോഴഞ്ചേരി : മുഖ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി കോഴഞ്ചേരി പഞ്ചായത്തോഫീസിനു മുമ്പിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽസെക്രട്ടറി അഡ്വ. ശിവദാസൻ ഉദ്ഘാടനം ചെയ്തു.യു.ഡി.ഫ് ചെയർമാൻ ബാബു കൈതവന അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.കെ.റോയ്സൺ, ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽകുമാർ പുല്ലാട്, യു.ഡി.ഫ് കൺവീനർ തോമസ് ജോൺ കെ,സത്യൻ നായർ, റോയ് പുതുപ്പറമ്പിൽ, ബി സി മനോജ് മുതലായവർ സംസാരിച്ചു.