10-pambu
വയ്യാറ്റുപുഴ പുലയൻപാറ കല്ലുപാലത്തിങ്കൽ അലിയാരുടെ പറമ്പിലെ കോഴി കൂടിന് ഉള്ളിൽ നിന്നും പിടികൂടിയ പെരുമ്പാമ്പ്‌

ചിറ്റാർ : ഇരയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വയ്യാറ്റുപുഴ പുലയൻപാറ കല്ലുപാലത്തിങ്കൽ അലിയാരുടെ പറമ്പിലെ കോഴിക്കൂടിനുള്ളിൽ നിന്നും കോഴിയെയും താറാവിനെയും വിഴുങ്ങിയ നിലയിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.ചിറ്റാർ വനപാലകരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നു വിട്ടു.