പത്തനംതിട്ട: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ സിലബസ് ചുരുക്കിയപ്പോൾ പാഠപുസ്തകങ്ങളിൽ നിന്ന് പൗരത്വം, ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അപകടകരമാണെന്ന് എസ്.വൈ.എസ്,എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയേറ്റുകൾ അഭിപ്രായപ്പെട്ടു.വളരുന്ന വിദ്യാർത്ഥി തലമുറ അനിവാര്യമായും പഠിച്ചിരിക്കേണ്ട ജനാധിപത്യ മൂല്യങ്ങൾ തിരഞ്ഞുപിടിച്ച് ഒഴിവാക്കാനുള്ള ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ പാഠഭാഗങ്ങൾ ചുരുക്കുന്നതിലൂടെ ഫാഷിസ്റ്റ് താത്പര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.അഷ്രഫ് ഹാജി അലങ്കാർ,മുഹമ്മദ് ശിയാഖ് ജൗഹരി,അനസ് പൂവാലം പറമ്പിൽ,സുധീർ വഴിമുക്ക്,മുത്തലിബ് അഹ്സനി, മിസ്ബാഹുദ്ദീൻ ബുഖാരി, നിസാം നിരണം,റിജിൻ ഷാ കോന്നി,സലാം സഖാഫി, സുനീർ സഖാഫി,നിസാർ നിരണം,മാഹീൻ എം,ഷം നാദ് അസ്ഹരി എന്നിവർ പ്രസംഗിച്ചു.