മല്ലപ്പള്ളി : നിർദ്ദിഷ്ഠ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റ് മാറ്റണമെന്ന് കല്ലൂപ്പാറ പഞ്ചായത്ത് ഭരണ സമിതി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനോട് അഭ്യർത്ഥിച്ചു. കല്ലൂപ്പാറ പഞ്ചായത്തിലെ 10,11 വാർഡുകളിലെ 30 വീടുകൾ ഭാഗികമായോ,പൂർണമായോ നഷ്ടപ്പെടുമെന്ന് അംഗങ്ങളായ അനിൽകുമാർ,മനു ടി.ടി. എന്നിവർ ഉന്നയിച്ച പരാതിയെ തുടർന്നാണ് തീരുമാനമെടുത്തത്.