10-excise
എക്‌സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ എൻ.എസ്.എസ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് പച്ചക്കറി കൃഷി താലൂക്ക് തല ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ പച്ചക്കറി തൈകൾ നട്ടുകൊണ്ട് നിർവഹിക്കുന്നു

മല്ലപ്പള്ളി : ലഹരിക്കെതിരെ പുതിയ പദ്ധതിയുമായി എക്സൈസ് വകുപ്പ്. കാർഷിക മേഖലയിലേക്ക് യുവാക്കളെയും ,കുട്ടികളെയും ആകർഷിക്കാനാണ് ശ്രമമെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി .റോബർട്ട് പറഞ്ഞു . കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡിയുടെ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ മല്ലപ്പള്ളി എക്‌സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ കൃഷി ആരംഭിച്ചു. എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണിത്. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ മോളിക്കുട്ടി ഷാജി, കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ കുരുവിള, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.പി.രാധാകൃഷ്ണൻ, പത്തനംതിട്ട അസി:എക്‌സൈസ് കമ്മിഷണർ എൻ.രാജശേഖരൻ, മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി .റോബർട്ട്, അസി:എക്സസൈസ് ഇൻസ്‌പെക്ടർ എം.എസ്. ബാബു, പ്രിവന്റീവ് ഓഫീസർ കെ.കെ. സുദർശനൻ പിള്ള, എൻ.എസ്.എസ് കോഓർഡിനേറ്റർമാരായ സജീഷ്.പി.ടി ,ദീപ എന്നിവർ സംസാരിച്ചു.