പന്തളം: സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം നഗരസഭാ ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.ജി.സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി കെ.എൻ അച്ചുതൻ ,ബി.ഡി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ് ,ബ്ലോക്ക് ഭാരവാഹികളായ ജി.അനിൽകുമാർ ,ബിജു മങ്ങാരം, ടി.ഗോപാലൻ, ഇ.കെ മണിക്കുട്ടൻ ,ആനി ജോൺ തുണ്ടിൽ,സുനിതാ വേണു ,കെ.എൻ രാജൻ,സോളമൻ വരവുകാലായിൽ,വി.എം അലക്സാണ്ടർ, കുഞ്ഞമോൻ, സെബിൻ എന്നിവർ സംസാരിച്ചു.