പത്തനംതിട്ട: സമ്പർക്കത്തിലൂടെ ഒരാൾക്ക് ഉൾപ്പെടെ ജില്ലയിൽ ഇന്നലെ ഏഴു പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 23 ന് ഡൽഹിയിൽ നിന്നെത്തിയ അടൂർ പന്നിവിഴ സ്വദേശിയായ 23 വയസുകാരൻ. 24 ന് അബുദാബിയിൽ നിന്നെത്തിയ സീതത്തോട് സ്വദേശിയായ 30 വയസുകാരൻ. ഒൻപതിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ തിരുവല്ല സ്വദേശിയായ 27 വയസുകാരൻ. 20ന് ദുബായിയിൽ നിന്നെത്തിയ വാഴമുട്ടം സ്വദേശിയായ 40 വയസുകാരൻ, 22ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറ്റാർ സ്വദേശിനിയായ 27 വയസുകാരി. ജൂലൈ എട്ടിന് സൗദിയിൽ നിന്നെത്തിയ വെച്ചൂച്ചിറ സ്വദേശിയായ 50 വയസുകാരൻ. ആറന്മുള കൊവിഡ് കെയർ സെന്ററിലെ ഒരു വാളന്റിയർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇതുവരെ ആകെ 408 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.