കോന്നി: സ്വർണ കടത്തു സംഘവുമായി സി.പി.എം നേതാക്കൾക്കുള്ള അവിഹിത ബന്ധം അന്വേഷിക്കണമെന്നും മുഖ്യമന്ത്റി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മിനി സിവിൽ സ്​റ്റേഷനു മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണൻചി​റ്റൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട്,വിഷ്ണുദാസ് ,സുജിത്ത് ബാലഗോപാൽ,ശ്രീജിത്ത് മുരളി, അരുൺ പനഞ്ചേരിൽ എന്നിവർ സംസാരിച്ചു.