കോന്നി: കേരളത്തെ ഞെട്ടിച്ച സ്വർണ കടത്ത് കേസ് സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുഖ്യമന്ത്റി രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം കോന്നിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്.മണ്ഡലം കൺവീനർ റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.അംഗം മാത്യു കുളത്തിങ്കൽ,യു.ഡി.എഫ്.നിയോജക മണ്ഡലം കൺവീനർ എസ്.സന്തോഷ് കുമാർ,ജനതാദൾ ജില്ലാ സെക്രട്ടറി ശാന്തിജൻ ചൂരക്കുന്നേൽ, ശ്യം.എസ്.കോന്നി, എം.രജനി,മോഹനൻ മുല്ലപ്പറമ്പിൽ, ദീനാമ്മ റോയി,ഷിജു അറപ്പുരയിൽ, സുലേഖ.വി.നായർ, അഡ്വ.സിറാജുദീൻ, ഐവാൻ വകയാർ,മോൻസി ഡാനിയൽ,പ്രകാശ് പേരങ്ങാട്ട് എന്നിവർ സംസാരിച്ചു.