പത്തനംതിട്ട: കൊവിഡ് ബാധിതരായ ജില്ലക്കാരായ ഏഴു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 225 ആണ്. നിലവിൽ ജില്ലക്കാരായ 182 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 170 പേർ ജില്ലയിലും 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 77 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 11 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 10 പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 70 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 25 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 14 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 207 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി 22 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.