മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പതിനൊന്നാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. .http://www.ihrd.kerala.gov.in/thss എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർ അപേക്ഷ പ്രക്രിയകൾ പൂർത്തിയാക്കിയശേഷം അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടും അനുബന്ധരേഖകളും 100/ രൂപയുടെ രജിസ്‌ട്രേഷൻ ഫീസും സഹിതം (പട്ടികജാതി /പട്ടികവർഗ്ഗ വിദ്യാർത്ഥികൾ 50/ രൂപ) 24ന് വൈകിട്ട് 3ന് മുൻപായി സ്‌കൂളിൽ സമർപ്പിക്കണം. പത്താംക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം സി.ബി.എസ്.ഇ - ഐ.സി.എസ്.ഇ വിഭാഗത്തിൽ നിന്നുള്ള അപേക്ഷകൾക്ക് യുക്തമായ അവസരം ലഭിക്കും. അപേക്ഷ സമർപ്പിക്കുവാനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ് സൈറ്റ് ആയ www.ihrd.ac.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ thssmallappally.ihrd@gmail.com, ഫോൺ : 8547005010,04692784994.