11-cgnr-udf-dharna
യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ചെങ്ങന്നൂരിൽ കെപിസിസി നിർവാഹക സമിതിയംഗം അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു. പി.വി.ജോൺ, ഷിബു ഉമ്മൻ, ബിപിൻ മാമ്മൻ, ബിജു.ആർ, സുജാ ജോൺ, ഗീതാ രാജേന്ദ്രൻ, പി.സി.രാജു, സോജൻ ഇടനാട് എന്നിവർ സമീപം

ചെങ്ങന്നൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കെപിസിസി നിർവാഹക സമിതിയംഗം അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കൺവീനർ പി.വി.ജോൺ, അദ്ധ്യക്ഷനായിരുന്നു. ബിപിൻ മാമ്മൻ, ആർ.ബിജു, ഷിബു ഉമ്മൻ, സുജാ ജോൺ, ജെയിംസ് പടിപ്പുരയ്ക്കൽ, ഗീതാ രാജേന്ദ്രൻ, പി.സി.രാജു, ഷൈല ജേക്കബ്, റിബു ജോൺ, സോജൻ ഇടനാട് എന്നിവർ പ്രസംഗിച്ചു.
മുളക്കുഴയിൽ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു. തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാണ്ടനാട്ടിൽ യുഡിഎഫ് കൺവീനർ പി.വി.ജോൺ ഉദ്ഘാടനം ചെയ്തു. സണ്ണി പുഞ്ചമണ്ണിൽ അദ്ധ്യക്ഷനായിരുന്നു. പുലിയൂരിൽ കെപിസിസി നിർവാഹക സമിതിയംഗം അഡ്വ.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡി.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോജി ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. ആലായിൽ എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. റ്റി.ഒ. സാമുവേൽകുട്ടി അദ്ധ്യക്ഷനായിരുന്നു. ചെങ്ങന്നൂർ നോർത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.ദേവദാസ് അദ്ധ്യക്ഷനായിരുന്നു. സുനിൽ പി.ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തി. ബുധനൂരിൽ പി.ആർ.നെടുവേലി ഉദ്ഘാടനം ചെയ്തു. കെ.സി.അശോക് കുമാർ അദ്ധ്യക്ഷനായിരുന്നു. ഘടകകക്ഷി നേതാക്കളായ ജോൺസൺ മാത്യു, ഹരികുമാർ ശിവാലയം എന്നിവർ പ്രസംഗിച്ചു.