ചെങ്ങന്നൂർ: മുണ്ടൻകാവിലെ അപകടാവസ്ഥയിലായ ഡിവൈഡർ പുതുക്കി നിർമ്മിക്കാൻ കഴിയില്ലെങ്കിൽ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നാഷണൽ ഹൈവേ വിഭാഗം കൊല്ലം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി. വാഹനങ്ങൾ ഇടിച്ചതുമൂലം വളരെ നാളുകളായി തകർന്നു കിടക്കുകയാണ് ഡിവൈഡർ. . ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ലാ ഭാഗത്തേക്ക് പോകുമ്പോൾ ആദ്യം കാണുന്ന ഡിവൈഡറിലാണ് വാഹനങ്ങൾ പതിവായി ഇടിച്ചു കയറുന്നത്. ഈ ഭാഗത്ത് റോഡിന് വീതി കുറവായതുകൊണ്ട് മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോഴാണ് ഡിവൈഡറിൽ ഇടിക്കുന്നത് . തിരക്കേറിയ റോഡിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ കൂടുതൽ അപകടങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്