വകയാർ : വകയാറിൽ ബനാനാപാർക്ക് തുടങ്ങി. ജില്ലാ പഞ്ചായത്തും കോന്നി ബ്ലോക്ക് പഞ്ചായത്തും പ്രമാടം ഗ്രാമപഞ്ചായത്തും സംയുക്തമായി വകയാർ മാർക്കറ്റിലാണ് പാർക്ക് തുടങ്ങിയത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻബപീറ്റർ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തമായ വാഴവിത്ത് വിപണിയാണ് വകയാർ.. ഏത്തക്കുലയിൽ നിന്ന് വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപന നടത്താൻ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായാണ് പാർക്ക് ആരംഭിച്ചത്. തുടക്കമെന്ന നിലയിൽ ഒരു കുടുംബശ്രീ യൂണിറ്റിനെ സജ്ജമാക്കി ബനാന ചിപ്‌സ് യൂണിറ്റ് ആരംഭിക്കും. വി എഫ് സി കെ യുടെ സ്വാശ്രയ കർഷക സംഘത്തിന്റെ വിപണിയും ഇതിനോടനുബന്ധിച്ചുണ്ട്.
ബനാന പാർക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിനിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം മിനിവിനോദ്, ഗ്രാമപഞ്ചായത്തംഗം അശ്വതിസുഭാഷ്, മുൻഗ്രാമപഞ്ചായത്ത് അംഗം ടി.എം.സലീം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് , വി.എഫ് .സി .കെ പ്രസിഡന്റ് രാജൻ കൈതവന, സി ഡി എസ് മെമ്പർ സാലിചാണ്ടി, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.