ആറന്മുള :മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബി.ജെ.പി ആറന്മുള മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, ബാബു കുഴിക്കാല, മണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാധിരാജൻ തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി യുവമോർച്ച നേതാക്കളായ ബി.ജയകുമാർ,സുനിൽ കുറ്റിക്കാല,ആരോമൽ എസ് നായർ,ജിഷ്ണു മോഹൻ,നന്ദു സുബി, അശ്വിൻ, അജോ ജോയ്, സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.