ചെങ്ങന്നൂർ: അങ്ങാടിക്കൽ സൗത്ത് സ്‌കൂളിലെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 5 വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥിയായ ലിജോയുടെ നേതൃത്വത്തിൽ പ്രവാസി സംഘടന നൽകിയ ടിവികൾ വിതരണം ചെയ്തു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ പി.ഡി സുനീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സുനു സൂസൻ തോമസ്, അദ്ധ്യാപകരായ ദിലിജാകുമാരി, ഷാനി എ, രജനിമോൾ കെ.കെ എന്നിവർ പങ്കെടുത്തു.