പത്തനംതിട്ട: വിവിധ തരം ഔഷധച്ചെടികളെക്കുറിച്ച് പഠിക്കാൻ ഔഷധച്ചെടി കളുടെ തോട്ടമൊരുക്കുകയാണ് പത്തനംതിട്ട മർത്തോമ ഹയർസെക്കൻഡറി സ്കൂൾ. നൂറോളം ഔഷധച്ചെടികളാണ് സ്കൂൾ വളപ്പിൽ ഒരുക്കുന്നത്. നിർമ്മാണ ഉദ്ഘാടനം മർത്തോമ സഭ പത്തനംതിട്ട വികാരി ഫാ. സി.വി.സൈമൺ നിർവ്വഹിച്ചു. പി.ടി എ. പ്രസിഡന്റ് എം. എച്ച് .ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോസ് പോൾ,ഹെഡ്മാസ്റ്റർ ജേക്കബ് ഏബ്രഹാം, വൈസ് പ്രസിഡന്റ് വിജയമ്മ, സുരേഷ് ഓമല്ലൂർ എന്നിവർ സംസാരിച്ചു.