കലഞ്ഞൂർ: മൂന്ന് കോടി രൂപ ചെലവിൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി .ടി.എ പ്രസിഡന്റ് എസ്. രാജേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ബി.രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം വി.ടി. അജോമോൻ, വാർഡ് മെമ്പർ രമാ സുരേഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ്.രാജേഷ്,ഡി.പി.സി,.കെ.വി അനിൽ ,പ്രിൻസിപ്പൽമാരായ പി.ജയഹരി, എസ്. ലാലി, പ്രഥമാദ്ധ്യാപകൻ കെ.വി.അലി അസ്ഗർ, ഫിലിപ്പ് ജോർജ് എന്നിവർ സംസാരിച്ചു.