തിരുവല്ല: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണ ക്കള്ളക്കടത്തിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാ സാംസ്കാരിക സാഹിതി ചെയർമാൻ അഡ്വ.രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ ജോസ്, മുൻവൈസ് പ്രസിഡന്റ് ക്രിസ്റ്റഫർ ഫിലിപ്പ്,ബ്ലോക്ക് ഭാരവാഹികളായ തുമ്പേൽ ചന്ദ്രൻപിള്ള, തോമസ് കോവൂർ,ബോസ് പാട്ടത്തിൽ,വാർഡ് പ്രസിഡൻറന്മാരായ ചന്ദ്രദാസ്,ഭാസി,മനോജ്, മണി എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ മണ്ഡലം ചെയർമാൻ കെ.ജെ മാത്യു ഉദ്ഘാടനം ചെയ്തു.ജോൺസൺ വെൺപാല അദ്ധ്യക്ഷനായി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി ജിജോ ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ.പ്രദീപ് കുമാർ, കേരള കോൺഗ്രസ്(എം) മണ്ഡലം പ്രസിഡന്റ വർഗീസ് ചാക്കോ,സജി കൂടാരത്തിൽ,പി.ജി നന്ദകുമാർ,സൂരജ് കൃഷ്ണൻ,ജോജി തോമസ്, ബിജു പത്തിൽ,സൂര്യ കൃഷ്ണൻ,മറിയാമ്മ വർഗീസ്,കെ.ടി ചാക്കോ എന്നിവർ സംസാരിച്ചു.