കൊടുമൺ : എസ്.എൻ.ഡി.പി യോഗം കൊടുമൺ അങ്ങാടിക്കൽ തെക്ക് 171-ാം ശാഖയിലെ യൂത്ത്മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ശാഖയിലെ കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. 9 കുടുംബയോഗങ്ങളിലെ കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായത്തിൻ്റെ ആദ്യ വിഹിതം ശാന്തിനികേതൻ കുടുംബ യോഗത്തിലെ അംഗത്തിന് കൈമാറി. യൂത്ത് മൂവ്മെന്റ് അടൂർ യൂണിയൻ വൈസ് പ്രസിഡന്റ് രാഹുൽ അങ്ങാടിക്കൽ അദ്ധ്യക്ഷത വഹിച്ചു .ശാഖാ പ്രസിഡന്റ് വി ആർ ജിതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെപി മദനൻ, സെക്രട്ടറി കെ..ജി.പുരുഷോത്തമൻ, സ്കൂൾ മാനേജർ കെ..ഉദയൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീദേവി, സെക്രട്ടറി വിനി വി ആനന്ദ്, ട്രഷറർ നളനിക്കുട്ടി, കുടുംബയോഗ കൺവീനർ ജ്യോതിവാസു, ചെയർപേഴ്സൺ രാജി അനിൽ, മൈക്രോ ഫൈനാൻസ് അംഗം രൂപ മീനത്തേതിൽ ,സീന പ്രസന്ന വിലാസം എന്നിവർ പങ്കെടുത്തു സെക്രട്ടറി ആദിത്യൻ പ്രസന്നകുമാർ സ്വാഗതവും സിജു സോമൻ നന്ദിയും പറഞ്ഞു.