കലഞ്ഞൂർ : ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗാന്ധി ജംഗ്ഷനിലെ തേമ്പാവുംമൺ 80-ാം നമ്പർ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം. മുതലകുളത്ത് ജോർജ് ശാമുവേൽ ദാനമായി നൽകിയ സ്ഥലം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്താണ് നിർമ്മാണം തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവാക്കി പണി പൂർത്തീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്തംഗം ബിനിലാൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം ആശ സജി അദ്ധ്യക്ഷത വഹിച്ചു. മനോജ് മുറിഞ്ഞകൽ, റാണി, ജോൺ കോശി, കെ.പി സുനി , തോമസ് ബർ സോം, എ.ഇ രാജീവ്, മജീദ്, ബോസ് ,നിഷ, സ്വപ്ന തുടങ്ങിയവർ സംസാരിച്ചു