bsnl
മല്ലപ്പള്ളിയിൽ ബി.എസ്.എൻ.എൽ ഇന്റർനെറ്റ് വിതരണ ശ്യംഖലയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ബി.എസ്.എൻ.എൽ ഫൈബർ ടു ദി ഹോം ഇന്റർനെറ്റ് വിതരണ ശ്യംഖല പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നൂഴുമുറിയിൽ വീട്ടിലേക്ക് നൽകിയ ആദ്യകണക്ഷന്റെ സ്വിച്ച് ഓൺകർമ്മം പ്രസിഡന്റ് റെജി ശാമുവേൽ നിർവഹിച്ചു. ഡിവിഷനൽ എൻജിനിയർ മോഹൻദാസ്,സബ് ഡിവിഷണൽ എൻജിനിയർ ശോഭാ വറുഗീസ്,ജോ. ടെലികോം എൻജിനിയർ രാജൻ ഫിലിപ്പ്, ലാലൻ എം ജോർജ്ജ്, സോജൻ മാത്യു, അരുൺ, അസീസ് എന്നിവർ സംസാരിച്ചു.