തിരുവല്ല: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി കുറ്റൂർ, പെരിങ്ങര പഞ്ചായത്ത്‌ കമ്മിറ്റികൾ ധർണ നടത്തി. കുറ്റൂരിൽ നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ ധർണ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീലേഖ രഘുനാഥ്, ജില്ലാ കമ്മിറ്റിയംഗം പ്രസന്ന സതീഷ്,സുരേഷ് കുമാർ, അനിൽകുമാർ,സോമനാഥൻ, സൂരജ്. എസ് .നായർ, ജയൻ ടി.ആർ, ശ്രീനാഥ്,രാജലക്ഷ്മി,നിർമല സുരേന്ദ്രൻ,ചന്ദ്രശേഖരൻ നായർ, വിജയൻ എന്നിവർ സംസാരിച്ചു. പെരിങ്ങരയിൽ ബി.ജെ.പി ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ് വെട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബിന്ദു,മോഹിന്ദ്, അനീഷ്, മനോജ് എന്നിവർ സംസാരിച്ചു.