മല്ലപ്പള്ളി - സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി പ്രഖ്യാപനത്തിനു മുന്നോടിയായി മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ പദവി നേടുന്നതിനുള്ള ആലോചനയോഗം നടന്നു. ത്രിതല ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ഹരിത കർമ്മ സേന, ആശ, അങ്കണവാടി, സന്നദ്ധ സംഘടനകൾ, സാക്ഷരതാ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിച്ച് ആഗസ്റ്റ് 15 ന് ശുചിത്വ പദവി പ്രഖ്യാപനം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം കോഓർഡിനേറ്റർ ഷിജു എം. സാംസൺ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിൻസി കുരുവിള, റീനാ യുഗേഷ്, മോളി ജോയ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയൻ, ഹരിത സഹായ സ്ഥാപന പ്രതിനിധി അനിൽകുമാർ, ഹരിത കർമ്മസേനാ പ്രവർത്തകർ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രവീണ തുടങ്ങിയവർ പ്രസംഗിച്ചു.