മല്ലപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചൊഴിയണമെന്നു കേരളാകോൺഗ്രസ് (എം)ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗം കുഞ്ഞുകോശിപോൾ ആവശ്യപ്പെട്ടു.യു.ഡി.എഫ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ജി.സാബു അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ (യു.ഡി.എഫ് )ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി, എ.ഡി. ജോൺ, കീഴ്‌വായ്പ്പൂര് ശിവരാജൻ നായർ,ബിജു പുറത്തൂടൻ,ടി.എസ്. ചന്ദ്രശേഖരൻ നായർ,റെജി പമ്പഴ,ബാബു താന്നിക്കുളം,തോമസ്‌കുട്ടി വടക്കേക്കര,മാത്യൂസ്.പി.മാത്യു,ജോസഫ് മാത്യു, പി.എസ്.രാജമ്മ,ബിജി വർഗീസ്, പ്രിൻസി കുരുവിള,അനിത ചാക്കോ, മധു.പി.ടി, അനിൽ കൈയാലത്ത്, കുര്യൻ.പി.ജോർജ്,സുമിൻ വർഗീസ്,ജീനാ ചെറിയാൻ,ലാലി റെജി എന്നിവർ സംസാരിച്ചു.