പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിൽക്കാനായി കാറിൽ കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി പത്തനാപുരം കടയ്ക്കാമൺ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാൻസാഫ് ടീം പിടികൂടിയത്.
തെങ്കാശിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് അടൂർ, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളിൽ വിൽപന നടത്തിവരികയാണിയാൾ. തെങ്കാശിയിൽ നിന്ന് പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളിൽ തമിഴ്നാട് അതിർത്തി വരെ ഒളിപ്പിച്ചു കടത്തി ഇയാൾക്ക് കൈമാറും. ഭക്ഷ്യവസ്തുക്കൾ നിറച്ച പാക്കറ്റുകളുടെ അടിയിൽ ഒളിപ്പിച്ചാണ് കാറിലേക്ക് മാറ്റുന്നത് .
ഏറെനാളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ എസ് പി ആർ. ജോസിന്റെ നിർദേശാനുസരണം അടൂർ പന്നിവിഴയിൽ നിന്നാണ്
എസ്.ഐ ആർ.എസ് രെഞ്ചു, എ.എസ്.ഐ വിൽസൺ, സി.പി.ഒ ശ്രീരാജ് എന്നിവരു
ടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
നിരോധിതപുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും അതിർത്തിപ്രദേശങ്ങളിലും റെയ്ഡുകളും പരിശോധനകളും തുടരും.