ഒാമല്ലൂർ: മാത്തൂർ സാന്ത്വനം ഒാൾഡേജ് ഹോമിലെ അന്തേവാസിയായ സ്ത്രീ നിര്യാതയായി. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പത്തനംതിട്ട നഗരത്തിൽ അലഞ്ഞുനടന്ന 62കാരിയെ കഴിഞ്ഞ നവംബർ ഒൻപതിന് വനിതാ പൊലീസാണ് സാന്ത്വനത്തിൽ എത്തിച്ചത്. ഇവർക്ക് മാനസികപ്രശ്നങ്ങളും മറ്റ് അസുഖങ്ങളുമുണ്ടായിരുന്നു. ഷമീല എന്നാണ് പേര് പറഞ്ഞത്. മേൽവിലാസം കൃത്യമായി വ്യക്തമാക്കിയിട്ടില്ല. വിവരങ്ങൾക്ക് പത്തനംതിട്ട പൊലീസ് സ്റ്റേഷൻ ഫോൺ 0468 2222226. സാന്ത്വനം കേന്ദ്രം 9747791565.