തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സഹായിക്കാൻ സർക്കാർ തയ്യാറകണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു. മഹാപ്രളയവും കൊവിഡും കാരണം പ്രതിസന്ധിയിലായ ദേവസ്വം ബോർഡിന് 250 കോടി രൂപ അടിയന്തര സഹായം അനുവദിക്കണം. സാമ്പത്തിക പ്രതിസന്ധി തീരുംവരെ ബോർഡിലെ നിയമനങ്ങൾ നിറുത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് മാവേലിക്കര ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ, രക്ഷാധികാരി എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.